Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മൂന്ന് പേരില്‍ ഒരുത്തന്‍ എന്റെ ശരീരത്തില്‍ വന്ന് തട്ടി, അയാളുടെ മുന്നില്‍ പോയി ഞാന്‍ അലറി'; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ജോമോള്‍

Actress Jomol about bad experience she faced
, ശനി, 26 നവം‌ബര്‍ 2022 (20:30 IST)
ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ജോമോള്‍. ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയപ്പോളാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് താരം പറയുന്നു.
 
' ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയതായിരുന്നു. മുന്നിലൂടെ വന്ന മൂന്ന് പേരില്‍ ഒരുത്തന്‍ എന്നെ അനാവശ്യമായി തട്ടിയിട്ട് പോയി. അപ്പോള്‍ എനിക്ക് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയില്ല. ഞാന്‍ തന്നെയാണോ പ്രതികരിച്ചതെന്നും അറിയില്ല. തട്ടിയിട്ട് പോയ ആളുടെ മുന്നില്‍ പോയി നിന്ന് ഞാന്‍ അലറി. ഒറ്റ സെക്കന്റ് ലുലു മാളിന്റെ രണ്ട് ഫ്ളോര്‍ സൈലന്റ് ആയി,' ജോമോള്‍ പറഞ്ഞു.
 
' അയാള്‍ മനപ്പൂര്‍വ്വം തെറ്റ് ചെയ്തതായിരുന്നില്ല എങ്കില്‍ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സോറി മാഡം ഇനി ചെയ്യില്ല എന്നുപറഞ്ഞ് കൈ കൂപ്പി. ആ അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. പൊതു സ്ഥലത്തുവെച്ച് ഒച്ചവെച്ചപ്പോള്‍ എന്റെ മക്കളും ഒന്ന് ഞെട്ടി' ജോമോള്‍ കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൊവിനോയേക്കാള്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം, പൃഥ്വിരാജിനേക്കാള്‍ നല്ലത് ഇന്ദ്രജിത്ത്; മലയാളികളുടെ കാഴ്ചപ്പാട് ശരിയല്ലെന്ന് ഒമര്‍ ലുലു