Webdunia - Bharat's app for daily news and videos

Install App

സംവിധായകനുമായി പ്രണയ വിവാഹം, പിന്നീട് ഡിവോഴ്‌സ്; നടി കല്‍പ്പനയുടെ ജീവിതത്തില്‍ സംഭവിച്ചത്

സംവിധായകന്‍ അനിലുമായി പ്രണയത്തിലായിരുന്നു കല്‍പ്പന. ഈ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി

Webdunia
വ്യാഴം, 9 ഫെബ്രുവരി 2023 (17:31 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്‍പ്പന. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് കല്‍പ്പനയുടെ മരണം. ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കല്‍പ്പനയുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ മലയാളികള്‍ വേദനയോടെ നിന്നു. സിനിമയില്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്ന നടിയുടെ വ്യക്തിജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പ്രണയവും വിവാഹവും പിന്നീട് സംഭവിച്ച വിവാഹമോചനവും സിനിമാ കഥ പോലെയായിരുന്നു. 
 
സംവിധായകന്‍ അനിലുമായി പ്രണയത്തിലായിരുന്നു കല്‍പ്പന. ഈ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി. ഒരേ ജന്മനക്ഷത്രം ആയിരുന്നു കല്‍പ്പനയുടെയും അനിലിന്റെയും, 'അത്തം'. മാത്രമല്ല കല്‍പ്പനയുടെയും അനിലിന്റെയും ജന്മദിനം ഒക്ടോബര്‍ അഞ്ചാണ്. കല്‍പ്പന പൂര്‍ണമായും വെജിറ്റേറിയനും അനില്‍ നോണ്‍ വെജിറ്റേറിയന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. ഇതുമാത്രമായിരുന്നു ആകെയുള്ള വ്യത്യാസം. 
 
1998 ലാണ് അനില്‍ കല്‍പ്പനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇരുവര്‍ക്കും ശ്രീമയി എന്നു പേരുള്ള മകളുണ്ട്. 2012 ല്‍ അനിലും കല്‍പ്പനയും വിവാഹമോചിതരായി. കല്‍പനയെ തനിയ്ക്ക് മരണത്തേക്കാള്‍ ഭയമാണെന്നായിരുന്നു അന്ന് അനില്‍ പ്രതികരിച്ചത്. താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് പോലും കല്‍പന തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും അനില്‍ ഉന്നയിച്ചിരുന്നു. കല്‍പനയ്ക്ക് കോടമ്പാക്കം സംസ്‌കാരമാണെന്ന് പോലും അനില്‍ ആക്ഷേപിച്ചു. എന്നാല്‍, അനിലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണമുണ്ടെന്നും അത് പുറത്തുപറയില്ലെന്നുമായിരുന്നു കല്‍പ്പന പ്രതികരണം. അതേസമയം, അനിലിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചനത്തിനു ശേഷം മകള്‍ കല്‍പ്പനയ്ക്കൊപ്പമായിരുന്നു. 2016 ജനുവരി 25 നാണ് കല്‍പ്പനയുടെ മരണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments