Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്‍ടിആര്‍ 30' ല്‍ വില്ലനായി ചിയാന്‍ വിക്രം ?

Chiyaan Vikram

കെ ആര്‍ അനൂപ്

, വ്യാഴം, 9 ഫെബ്രുവരി 2023 (15:10 IST)
എസ്എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' വിജയത്തിനുശേഷം തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആര്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'എന്‍ടിആര്‍ 30' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
 
'എന്‍ടിആര്‍ 30' ല്‍ വില്ലനായി അഭിനയിക്കാന്‍ ചിയാന്‍ വിക്രമിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു. വിക്രം 'തങ്കലാന്‍' ഒഴികെ മറ്റ് സിനിമകളൊന്നും ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം . പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.
 
താരം പുതിയ പ്രോജക്റ്റുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ചിയാന്‍ വിക്രമുമായി അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചു.  
 തങ്കാലന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്, ചെന്നൈയിലും മധുരയിലുമായി ടീം ഒന്നിലധികം ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി.
 
മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്കമാലി ഡയറീസിലെ പോലെ തന്നെ ഒരു കൂട്ടം പുതുമുഖങ്ങള്‍,ഹൃദയത്തെ സ്പര്‍ശിച്ച അവതരണം, വെടിക്കെട്ട് സിനിമയെക്കുറിച്ച് അപ്പാനി ശരത്ത്