Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നുമല്ലെങ്കിലും അമ്മ അല്ലേ? റൊമാന്റിക് സീനുകൾ കാണാൻ തോന്നില്ല: ഖുശ്ബുവിന്റെ മകൾ

ഒന്നുമല്ലെങ്കിലും അമ്മ അല്ലേ? റൊമാന്റിക് സീനുകൾ കാണാൻ തോന്നില്ല: ഖുശ്ബുവിന്റെ മകൾ
, ചൊവ്വ, 12 ഫെബ്രുവരി 2019 (08:07 IST)
ഒരുകാലത്ത് തെന്നിന്ത്യയെ തന്നെ ഇളക്കിമറിച്ച നടിയാണ് ഖുശ്ബു. എന്നാല്‍ അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലെന്നാണ് ഖുശ്ബുവിന്റെ മകള്‍ അനന്ദിത സുന്ദര്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും അവര്‍ പറയുന്നുണ്ട്.
 
‘അമ്മ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണാറില്ല. ഇല്ലെന്ന് പറയുമ്പോൾ ചോദിച്ചവർ എന്നെ ചീത്ത പറയും. നല്ല സിനിമകളൊന്നും കണ്ടിട്ടില്ലേന്നും ചോദിക്കും. നടി എന്നതിലുപരി അവര്‍ എനിയ്ക്ക് അമ്മയാണ്. അമ്മ അഭിനയിച്ച ചിത്രങ്ങളായ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള താന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനനില്‍ അമ്മയും കമല്‍ഹാസനുമായിട്ടുളള റൊമാന്റിക് രംഗമുണ്ട്. അതു കാണുമ്പോള്‍ എനിക്ക് എന്തോ ഉൾക്കൊള്ളാൻ കഴിയാടില്ല. താന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ അത്. തനിയ്ക്ക് ഇതൊന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്യും.’ അനന്ദിത പറഞ്ഞു.
 
എന്നാല്‍ അച്ഛന്റേ കാര്യത്തില്‍ തനിയ്ക്ക് അങ്ങനെയല്ലെന്നും അനന്ദിത പറഞ്ഞു. അച്ഛന്‍ അഭിനയിക്കുമ്പോള്‍ അത് കേവലം ഒരു കഥാപാത്രം മാത്രമാണ്. എന്നാല്‍ അമ്മയുടെ കാര്യത്തില്‍ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നും അനന്ദിത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ !