Webdunia - Bharat's app for daily news and videos

Install App

ജനിച്ചത് മുസ്ലിം കുടുംബത്തില്‍, ഹിന്ദു മതം സ്വീകരിച്ചത് വിവാഹം കഴിക്കാന്‍; നടി ഖുശ്ബുവിന്റെ ജീവിതം

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (09:30 IST)
തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ 53-ാം ജന്മദിനമാണ് ഇന്ന്. നഖാത് ഖാന്‍ എന്ന പേര് മാറ്റിയാണ് താരം ഖുശ്ബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷം മതവും മാറി. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്. 
 
പേരും മതവും മാറിയ ഖുശ്ബു രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. 2010 ലാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. കരുണാനിധിയുടെ ആശീര്‍വാദത്തോടെ ഖുശ്ബു ഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഖുശ്ബു അണ്ണാ ഡിഎംകെയില്‍ ചേരാതെ ഡിഎംകെയില്‍ ചേര്‍ന്നത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനു ശേഷം ഡിഎംകെ ബന്ധം ഉപേക്ഷിച്ചു. മകന്‍ എം.കെ.സ്റ്റാലിന്‍ തന്നെ ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഖുശ്ബു പരസ്യപ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയില്‍ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ ഡിഎംകെയില്‍ നിന്ന് ഖുശ്ബു പടിയിറങ്ങുകയായിരുന്നു. 
 
ഡിഎംകെ വിട്ട ഖുശ്ബു 2014 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് എന്ന പദവിയും ഖുശ്ബുവിന് ലഭിച്ചു. അക്കാലത്ത് ബിജെപിയെ ഖുശ്ബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, അവിടംകൊണ്ട് തീര്‍ന്നില്ല ഖുശ്ബുവിന്റെ രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടം. 2020 ല്‍ ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments