Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം കൂടുതല്‍ വേണം, മുന്‍ ചിത്രങ്ങളെക്കാള്‍ 30 ശതമാനത്തോളം ഉയര്‍ത്തി, സായ് പല്ലവിയുടെ പുതിയ സിനിമയെ കുറിച്ച്

sai pallavi Sai Pallavi Indian actress Did Sai Pallavi secretly marry Rajkumar PeriyasamyDoes Sai Pallavi have a secret wedding

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (09:15 IST)
നടി സായ് പല്ലവി പുതിയ സിനിമയുടെ തിരക്കിലാണ്. 'എന്‍ സി 23' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം.കാര്‍ത്തികേയ 2 സംവിധായകന്‍ ചന്ദൂ മൊണ്ടേത്തിയാണ് സിനിമ ഒരുക്കുന്നത്. സംവിധായകനൊപ്പം നടി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗീത ആര്‍ട്‌സ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി പ്രതിഫലം സായ് പല്ലവി ഉയര്‍ത്തി എന്നാണ് കേള്‍ക്കുന്നത്.
 
പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടക്കുകയാണ്. ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും നിര്‍മ്മാണ കമ്പനി അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ താര നായികമാര്‍ ആവശ്യപ്പെടുന്ന പ്രതിഫലമാണ് ഈ ചിത്രത്തിനായി സായ് പല്ലവി ചോദിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങള്‍ക്കു വേണ്ടി രണ്ട് കോടി രൂപയായിരുന്നു നടി വാങ്ങിയിരുന്നത്. പുതിയ സിനിമയ്ക്കായി 30 ശതമാനത്തോളം പ്രതിഫലം വര്‍ധിപ്പിച്ചു. 2.6 കോടി മുതല്‍ 3 കോടി വരെ സായ് പല്ലവിക്ക് നല്‍കാന്‍ ഗീത ആര്‍ട്‌സ് തയ്യാറാണ്.
 
ഡാന്‍സിന് പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണ് ഇതൊന്നും സായ് പല്ലവിക്ക് മാത്രമേ ഈ റോളിനോട് നീതി പുലര്‍ത്താനാവൂ എന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നതും. 100 കോടിയോളം ബജറ്റ് വരും സിനിമയ്ക്ക്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ അണിയിച്ചൊരുക്കിയവര്‍, കഥ ഇന്നുവരെയിലെ സപ്പോര്‍ട്ടിംഗ് ടീമിനെ പരിചയപ്പെടുത്തി മേതില്‍ ദേവിക, വീഡിയോ