Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരി; നടി മഹിമയെ കുറിച്ച് അറിയുമോ?

പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരി; നടി മഹിമയെ കുറിച്ച് അറിയുമോ?
, ചൊവ്വ, 8 ഫെബ്രുവരി 2022 (12:03 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് മഹിമ. ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലൂടെയാണ് മഹിമ അഭിനയരംഗത്തേക്ക് എത്തിയത്. ഗീത എന്നായിരുന്നു മഹിമയുടെ കഥാപാത്രത്തിന്റെ പേര്. 
 
ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം എന്ന സിനിമയില്‍ ബ്ലൗസും മുണ്ടും ധരിച്ച് പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരിയും മഹിമ തന്നെ. ഇന്ദ്രിയത്തിലെ മഹിമയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടിയായും വില്ലത്തി വേഷങ്ങളിലും മഹിമ തിളങ്ങി. ഇന്ദ്രിയത്തില്‍ ഓമന എന്ന കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിച്ചത്. 
 
ദി ഫയര്‍, കിംഗ് മേക്കര്‍ ലീഡര്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് തുടങ്ങിയ സിനിമകളിലും മഹിമ പിന്നീട് അഭിനയിച്ചു. പോള്‍സണ്‍ സംവിധാനം ചെയ്ത വിദേശ നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തില്‍ മഹിമ നായികയായി തിളങ്ങി. സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയില്‍ മികച്ചൊരു വേഷമാണ് മഹിമയ്ക്ക് ലഭിച്ചത്. 
webdunia
 
രാപകല്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മാടമ്പി, പുതിയ തീരങ്ങള്‍, എന്‍ട്രി എന്നീ സിനിമകളിലും മഹിമ അഭിനയിച്ചു. ഇപ്പോള്‍ മഹിമ സീരിയലുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജിയില്‍ കണ്ട ആളേ അല്ല, ഇത് പടയിലെ മിനി കെ.എസ്