Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക്, നായകനാകാന്‍ മാധവന്‍ !

മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക്, നായകനാകാന്‍ മാധവന്‍ !

കെ ആര്‍ അനൂപ്

, ബുധന്‍, 10 മാര്‍ച്ച് 2021 (17:01 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക്. നടന്‍ മാധവനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ നടി ഇതിനെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. അമേരിക്കി പണ്ഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുമെന്നാണ് വിവരം. നവാഗതനായ കല്‍പേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ലൊക്കേഷനുകളില്‍ ഒന്നാണ് ഭോപ്പാല്‍.
 
പ്രേക്ഷകര്‍ക്ക് മികച്ചൊരു എന്റര്‍ടെയിനര്‍ പ്രതീക്ഷിക്കാം. ലളിതം സുന്ദരം എന്ന സിനിമ പൂര്‍ത്തിയാക്കിയശേഷം ആയിരിക്കും നടി ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലേക്ക് കിടക്കുക.സഹോദരന്‍ മധു വാര്യര്‍ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. നടിയുടെ ദി പ്രീസ്റ്റ് നാളെ തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിയാഫ് പുരസ്‌കാരം അമിതാഭ് ബച്ചന്, നോളനും സ്കോർസേസയും ചേർന്ന് പുരസ്‌കാരം സമർപ്പിക്കും