Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മീര ജാസ്മിന്റെ പ്രായം അറിയുമോ?

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മീര ജാസ്മിന്റെ പ്രായം അറിയുമോ?
, ചൊവ്വ, 15 ഫെബ്രുവരി 2022 (08:54 IST)
മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് മീര ജാസ്മിന്‍. തിരുവല്ലയിലാണ് മീരയുടെ ജനനം. 
 
മീരയുടെ ജന്മദിനമാണ് ഇന്ന്. 1984 മേയ് 15 ന് ജനിച്ച മീര തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. 
 
ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ ദിലീപിന്റെ നായികയായാണ് മീര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഗ്രാമഫോണ്‍, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഒരേ കടല്‍, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ടാ ന്യൂസ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ മീര അഭിനയിച്ചു. പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ കൂടെയുള്ള സിനിമ കേസ് അവസാനിച്ച ശേഷം മാത്രം, ഒരു കേസും അനന്തമായി നീണ്ടുപോകില്ലല്ലോ; ബി.ഉണ്ണികൃഷ്ണന്‍