വിഷു ഇങ്ങെത്തി, സാരിയുടുത്ത് നടി മിയ, പുതിയ ചിത്രങ്ങള്‍ കാണാം
, ചൊവ്വ, 11 ഏപ്രില്‍ 2023 (15:04 IST)
ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് നടി മിയ കടന്നുപോകുന്നത്. 2021ലായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ പതിയെ സിനിമകളിലും മിനിസ്‌ക്രീന്‍ രംഗത്തും ഒരുപോലെ സജീവമാക്കുകയാണ് നടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വിഷുവിന് മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്.
അര്‍ജുന്‍ അശോകും അനശ്വര രാജനും
വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം