Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ജഗതി ചേട്ടന്റെ പെയറായി, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു’- തുറന്നു പറഞ്ഞ് നളിനി

‘ജഗതി ചേട്ടന്റെ പെയറായി, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു’- തുറന്നു പറഞ്ഞ് നളിനി
, വ്യാഴം, 13 ഡിസം‌ബര്‍ 2018 (08:29 IST)
മലയാള സിനിമയിൽ വളരെ സജീവമായി നിറഞ്ഞു നിന്ന നടിയാണ് നളിനി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. വിവാഹശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും നളിനി പറയുന്നു.
 
ഡിവോഴ്‌സ് നല്‍കിയ ഷോക്കിലിരിക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂര്‍ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു. ആദ്യമൊന്നും താൽപ്പര്യമില്ലായിരുന്നു.
 
മനസ്സു തകര്‍ന്ന സമയമായതിനാല്‍ തിരിച്ചുവരവിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒന്നുംചിന്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ആന്റണിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിഷേധിച്ചെങ്കിലും അമ്മപോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും എന്ന് മക്കള്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഡേറ്റ് നല്‍കുന്നത്.- നളിനി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്, നായകനെ കൊലപ്പെടുത്തി; സംവിധായകന് വധ ഭീഷണി !