വഴക്കുണ്ടാക്കാനും പിണങ്ങാനും ഇനി അച്ഛനില്ല, കുറിപ്പുമായി നടി പാര്‍വതി കൃഷ്ണ

കെ ആര്‍ അനൂപ്
ബുധന്‍, 21 ഓഗസ്റ്റ് 2024 (20:14 IST)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ പാര്‍വതി ആര്‍ കൃഷ്ണ ജീവിതത്തില്‍ സങ്കടകരമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട അച്ഛനെ നഷ്ടപ്പെട്ട വേദന ഉള്ളില്‍ ഒതുക്കുമ്പോഴും അച്ഛന്‍ നല്‍കിയ നല്ല ഓര്‍മ്മകള്‍ പാര്‍വതിക്ക് കൂട്ടായി ഇപ്പോഴുമുണ്ട്.
 
പാര്‍വതിയുടെ വാക്കുകളിലേക്ക്:

അച്ഛൻ .. ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആരുന്നു ..എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമരുന്നു , അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ .. എന്തൊക്കെ വന്നാലും പെണ്മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ് .. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല .. ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും .. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും .. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല .. ഇത്രേ ഉള്ളു എല്ലാവരും .. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ .. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല … ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ .. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല .. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം .. കാണുന്നുണ്ടാകും എല്ലാം
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments