Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ്...സംവിധാനം അമല്‍ നീരദ്, വരുന്നു ബിഗ് ബജറ്റ് ചിത്രം

മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ്...സംവിധാനം അമല്‍ നീരദ്, വരുന്നു ബിഗ് ബജറ്റ് ചിത്രം

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഓഗസ്റ്റ് 2024 (18:22 IST)
മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ഒരു സിനിമ ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമാണ്. ഈ ചിത്രം സംവിധാനം ചെയ്യാന്‍ അമല്‍ നീരദ് എത്തുന്നു എന്ന അനൗദ്യോഗിക വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 
 
മലയാളത്തിലെ മൂന്ന് സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഏവരും. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് മറ്റൊരു റൂമര്‍ കൂടി കേള്‍ക്കുന്നുണ്ട്. കൊറിയന്‍ ചിത്രം ദി ഗ്യാങ്സ്റ്റര്‍, ദി കോപ്പ്, ദി ഡെവിളിന്റെ റീമേക്ക് ആയിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. മലയാളികള്‍ക്കിടയില്‍ കൊറിയന്‍ ലാലേട്ടന്‍ എന്ന വിളിപ്പേരുള്ള മാ ഡോങ് സിയോഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.
 
 കൊറിയയില്‍ ഇത് വലിയ വിജയം നേടിയിരുന്നു. കേരളത്തിലും സിനിമയ്ക്ക് ആരാധകര്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക് ? പുതിയ വിശേഷങ്ങള്‍