Webdunia - Bharat's app for daily news and videos

Install App

മീ ടു ആരോപണങ്ങളോട് യോജിപ്പില്ല, കൂടെ പോയ ശേഷം പിന്നീട് കരിവാരി തേക്കുന്നത് എന്തിന്: നടി പ്രിയങ്ക

അഭിറാം മനോഹർ
വെള്ളി, 15 മാര്‍ച്ച് 2024 (17:31 IST)
സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവര്‍ക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി പ്രിയങ്ക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മീ ടു ആരോപണങ്ങളെ പറ്റി സംസാരിച്ചത്. ലൊക്കേഷനില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അത്തരം അനുഭവമുണ്ടായാല്‍ അതിന്റെ ഇരട്ടി തിരിച്ചുകൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
നമ്മുടെ പ്രശ്‌നങ്ങളില്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്‌നം വരില്ല. ഒരാളുമായി കുറെക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും അങ്ങനെ ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ്. എന്നാല്‍ പിന്നീട് അത് പുരുഷനെതിരെ ഉപയോഗിക്കുന്നത് ശരിയല്ല. കൂടെ പോയിട്ട് പിന്നെ അവരെ കരിവാരിതേക്കുന്നത് എന്തിനാണ്. പ്രിയങ്ക ചോദിക്കുന്നു.
 
ഇത്തരം പ്രശ്‌നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയില്‍ കെട്ടിവലിച്ച് കൊണ്ടുപോവുകയോ മറ്റോ ചെയ്താല്‍ അത് സത്യമാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോയി കറങ്ങിയടിച്ച് നടന്ന് ഒരു സുപ്രഭാതത്തീല്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്ത് കാര്യമാണുള്ളത്. പ്രിയങ്ക ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments