Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാമിക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ കാട്ടുതീ പോലെ പ്രചരിച്ചു, ഒടുവില്‍ സിനിമ നിര്‍ത്തി സന്യാസത്തിലേക്ക്; നടി രഞ്ജിതയുടെ ജീവിതം

രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു

Actress Renjitha affair with Swami Nithyananda
, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:25 IST)
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് രഞ്ജിത. സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് രഞ്ജിതയ്ക്ക് ലഭിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ താരം വിവാദങ്ങളില്‍ ഇടംപിടിച്ചു. രഞ്ജിതയുടെ സിനിമ കരിയറിനും ഇത് വിള്ളലേല്‍പ്പിച്ചു. 
 
സംസ്ഥാന, ദേശീയ ലെവലില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു രഞ്ജിത. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. പിന്നീട് മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം രഞ്ജിത അഭിനയിച്ചിട്ടുണ്ട്. 
 
രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. 2007 ല്‍ രാകേഷ് മേനോനുമായുള്ള ദാമ്പത്യബന്ധം നിയമപരമായി വേര്‍പ്പെടുത്തി. 

webdunia
 
2010 ലാണ് രഞ്ജിതയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തുവരുന്നത്. ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ള വീഡിയോയായിരുന്നു അത്. സണ്‍ ടിവിയിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ രഞ്ജിത സിനിമയില്‍ നിന്ന് വിട്ടുനിന്നു. 
 
സ്വാമി നിത്യാനന്ദയുടെ കടുത്ത ഭക്തയാണ് രഞ്ജിത. അങ്ങനെയാണ് നിത്യാനന്ദയുമായി കൂടുതല്‍ അടുക്കുന്നത്. 2013 ല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി രഞ്ജിതയുമായി ബന്ധപ്പെട്ട് പുറത്തുവന്നു. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഞ്ജിത സന്യാസം സ്വീകരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. സന്യാസം സ്വീകരിച്ചപ്പോള്‍ നിത്യാനന്ദമയി എന്ന പേരും നടി സ്വീകരിച്ചു. നിത്യാനന്ദ ധ്യാനപീഠത്തിലായിരുന്നു രഞ്ജിത സന്യാസമിരുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് പണി കിട്ടാന്‍ പോകുന്നു ! നൂറ് കോടി ക്ലബില്‍ കയറില്ല