രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ ഉള്ളില്‍ എന്തോ ഇളകി മറിഞ്ഞു; ജയ് ശ്രീറാം വിളിച്ച് രേവതി

ജയ് ശ്രീറാം...ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ !!!

രേണുക വേണു
ചൊവ്വ, 23 ജനുവരി 2024 (12:58 IST)
Actress Revathy

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പ്രതികരണവുമായി നടി രേവതി. 'ജയ് ശ്രീറാം' എന്നു ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന് രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Asha Kelunni (@revathyasha)

' ജയ് ശ്രീറാം...ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ !!! രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോള്‍ എന്റെയുള്ളില്‍ ഇത്തരമൊരു വികാരം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്റെയുള്ളില്‍ എന്തോ ഇളകി മറിയുകയായിരുന്നു, വല്ലാത്തൊരു സന്തോഷവും തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാന്‍ കഴിയുന്നു എന്നതില്‍ അത്ഭുതമില്ല. എല്ലാവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കണം. ശ്രീരാമന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് ഒരുപാട് ആളുകളുടെ ചിന്തകളെ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറയുന്നു 'വിശ്വാസികളാണ്' !!! ജയ് ശ്രീറാം,' രേവതി ഇന്‍സ്റ്റയില്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments