Webdunia - Bharat's app for daily news and videos

Install App

സൂര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു - വെളിപ്പെടുത്തി സായ് പല്ലവി !

കെ ആര്‍ അനൂപ്
ബുധന്‍, 3 ഫെബ്രുവരി 2021 (13:25 IST)
തെന്നിന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള നടിയാണ് സായിപല്ലവി. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. തൻറെ പഴയൊരു ക്രഷിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
 
അത് മറ്റാരുമല്ല തമിഴ് സൂപ്പർ താരം സൂര്യ ആണ്. ചെറുപ്പംമുതലേ സൂര്യയുടെ വലിയ ആരാധിക കൂടിയാണ് നടി. സൂര്യ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷമായി എന്നും സായി പല്ലവി പറയുന്നു. കുട്ടിക്കാലത്ത് തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും നടി വെളിപ്പെടുത്തി.
 
2019-ൽ സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ. സായിപല്ലവിയെ കൂടാതെ ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങുമാണ് പ്രധാനവേഷങ്ങളിൽ എത്തിയത്.
 
റാണ ദഗ്ഗുബാട്ടി നായകനായി എത്തുന്ന വിരാടപർവ്വമാണ് നടിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം. സായി പല്ലവിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വന്നിരുന്നു. പോലീസുകാരനെ പ്രണയിക്കുന്ന നക്സൽ ആയാണ് താരം എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത ലേഖനം
Show comments