Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം വെബ് സീരിസില്‍ അഭിനയിക്കാന്‍ നടി സണ്ണി ലിയോണ്‍,ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍, നായകന്‍ ഈ നടന്‍ !

മലയാളം വെബ് സീരിസില്‍ അഭിനയിക്കാന്‍ നടി സണ്ണി ലിയോണ്‍,ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍, നായകന്‍ ഈ നടന്‍ !

കെ ആര്‍ അനൂപ്

, ശനി, 16 ഡിസം‌ബര്‍ 2023 (11:16 IST)
മലയാളം വെബ് സീരിസില്‍ അഭിനയിക്കാന്‍ നടി സണ്ണി ലിയോണ്‍. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ വരാനിരിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി' വെബ് സീരിസില്‍ സണ്ണിയും ഉണ്ടാകും.
 
സതീഷ് ആണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിയസ് ആണിത്. അപ്പാനി ശരത്തും മാളവികയും നായികാ നായകന്മാരാകുന്നത്.മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി ഭാഷകളിലായി HR OTTയിലൂടെയാണ് റിലീസ്.രവിചന്ദ്രന്‍ ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ശ്യാം പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദര്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമില്ല,പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്, പ്രണവിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്