Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ണന്റെ വേഷത്തില്‍ സൂര്യ,നടന്‍ ബോളിവുഡിലേക്ക്?

Suriya as Karnan

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:20 IST)
നടന്‍ സൂര്യ ബോളിവുഡിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി സിനിമയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ താരത്തെ ഇതിനായി സമീപിച്ചെന്നും വാര്‍ത്തകളുണ്ട്.സംവിധായകന്‍  രാകേഷ് ഓംപ്രകാശ് മെഹ്‌റയും സൂര്യയും ചേര്‍ന്ന് ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചു എന്നാണ് കേള്‍ക്കുന്നത്.
 
മഹാഭാരത കഥയെ പശ്ചാത്തലമാക്കി 
 ഒരുക്കുന്ന ചിത്രത്തില്‍ കര്‍ണന്റെ വേഷത്തില്‍ സൂര്യ എത്തുമെന്ന് പറയപ്പെടുന്നു. രണ്ട് ഭാഗങ്ങളിലായാണ് സിനിമ ഒരുങ്ങുന്നത്. 2024ല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തി സംവിധായകന്‍ രാകേഷിനെ സൂര്യ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
സിരുത്തൈ ശവ സംവിധാനം ചെയ്യുന്ന 'കങ്കുവ'തിരക്കിലാണ് നടന്‍ സൂര്യ.സുധ കൊങ്കര ഒരുക്കുന്ന മറ്റൊരു സിനിമയിലും സൂര്യ അഭിനയിക്കും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് പുറത്ത്! മോഹന്‍ലാലും മമ്മൂട്ടിയും മുന്നില്‍, ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി നടന്മാര്‍ ഇവരൊക്കെ