Webdunia - Bharat's app for daily news and videos

Install App

Actress Swasika Marriage: സീരിയലില്‍ ഒന്നിച്ചഭിനയിച്ചു, സൗഹൃദം പ്രണയമായി; നടി സ്വാസികയുടെ വിവാഹം 26 ന്

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയാണ്

രേണുക വേണു
ചൊവ്വ, 16 ജനുവരി 2024 (12:33 IST)
Swasika Marriage

Actress Swasika Marriage: നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഏറെ നാളായുള്ള സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ജനുവരി 26 നു തിരുവനന്തപുരത്ത് വിവാഹവും 27 നു കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും. 
 
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയാണ്. 2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് സ്വാസിക സിനിമാ ലോകത്തേക്ക് എത്തിയത്. 2010 ല്‍ പുറത്തിറങ്ങിയ ഫിഡില്‍ ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. വാസന്തി എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 
 
ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് സ്വാസികയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളാണ് താരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments