Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal Film Rambaan: റംബാനില്‍ മോഹന്‍ലാലിനൊപ്പം ബിജു മേനോനും ജോജു ജോര്‍ജ്ജും? സത്യാവസ്ഥ ഇതാണ്

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജു മേനോനും ജോജു ജോര്‍ജ്ജും റംബാന് വേണ്ടി ഡേറ്റ് നല്‍കിയിട്ടില്ല

Mohanlal, Rambaan, Joju George, Malayalam Cinema, Webdunia Malayalam

രേണുക വേണു

, ചൊവ്വ, 16 ജനുവരി 2024 (10:21 IST)
Joju George, Mohanlal, Biju Menon

Mohanlal Film Rambaan: മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് റംബാന്‍. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മാസ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. അതേസമയം റംബാനില്‍ മോഹന്‍ലാലിനൊപ്പം ജോജു ജോര്‍ജ്ജും ബിജു മേനോനും ഉണ്ടാകുമെന്ന് ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? 
 
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജു മേനോനും ജോജു ജോര്‍ജ്ജും റംബാന് വേണ്ടി ഡേറ്റ് നല്‍കിയിട്ടില്ല. ഇവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുമില്ല. സോനു സൂദ്, അര്‍ജുന്‍ അശോകന്‍, കൃഷ്ണ ശങ്കര്‍, കല്യാണി പണിക്കര്‍ എന്നിവരാണ് റംബാനില്‍ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബട്ടക്സിൽ പാഡ് വെച്ചിട്ടുണ്ട്, അടിച്ചോളാൻ സ്വാസിക പറഞ്ഞു, കാണുന്ന നിങ്ങൾക്കെ സുഖമുള്ളു, ഞങ്ങൾക്കൊരു സുഖവും തോന്നിയില്ല: അലൻസിയർ