Webdunia - Bharat's app for daily news and videos

Install App

വിവാഹമോചിതയായോ?നടി സ്വാതി റെഡ്ഡിയുടെ മാസ് മറുപടി, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:12 IST)
വിവാഹമോചിതയായോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നല്‍കിയ മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലെന്നും മറുപടി പറയില്ലെന്നും സ്വാതി പറഞ്ഞു.
 
'മന്ത് ഓഫ് മധു'എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് എത്തിയതായിരുന്നു നടി. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യവുമായി എത്തിയത്.വിവാഹമോചന അഭ്യൂഹങ്ങളില്‍ പ്രതികരിക്കാമോ എന്നായിരുന്നു ചോദ്യം.
<

Actress #Swathi Takes up Probing Questions on Divorce!!#MonthOfMadhu pic.twitter.com/QxuNP5MgA8

— AndhraBoxOffice.Com (@AndhraBoxOffice) September 26, 2023 >
'ഞാന്‍ ഇതില്‍ പ്രതികരണം തരില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്നെ എയറില്‍ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല.ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല',-സ്വാതി റെഡ്ഡി പറഞ്ഞു.
 
പൈലറ്റ് ആയിരുന്ന വികാസിനെ പൊതുസുഹൃത്ത് വഴിയായിരുന്നു സ്വാതി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തില്‍ ആകുകയും 2018 ഓഗസ്റ്റ് 30ന് വിവാഹിതരാക്കുകയും ചെയ്തു. ഹൈദരാബാദില്‍ വച്ചായിരുന്നു കല്യാണം തുടര്‍ന്ന് വിവാഹ വിരുന്ന് കൊച്ചിയില്‍ നടത്തിയിരുന്നു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments