Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസായി ശ്രീയ ശരണ്‍, ചിത്രങ്ങള്‍ വൈറലാകുന്നു

Sriya Saran

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (13:04 IST)
2021 മുതല്‍ 2023 വരെയുള്ള തന്റെ ജീവിതകാലം ചിത്രങ്ങളിലൂടെ പറഞ്ഞു തരുകയാണ് നടി ശ്രീയ ശരണ്‍. ഗര്‍ഭകാലവും അതുകഴിഞ്ഞ് സിനിമയിലേക്കുള്ള തിരിച്ചുവരവും വന്‍ വിജയങ്ങളും ഒക്കെ ഈ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നടി കണ്ടു.
2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണ് എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ ആദ്യമായി നടി പങ്കുവെച്ചത്. രാധ എന്നാണ് കുഞ്ഞിന്റെ പേര്.
2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും വിവാഹിതരായത്. ശ്രിയയുടെ മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു കല്യാണം.
ശ്രീയ ശരണ്‍ വിനോദത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇരുപത് വര്‍ഷമാകുന്നു. 2001-ല്‍ തെലുങ്ക് ചിത്രമായ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയാണ് നടി യാത്ര ആരംഭിച്ചത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉര്‍വശിയുടെ ചെന്നൈയിലെ വീട് കണ്ടിട്ടുണ്ടോ ?പടിപ്പുരയും ചാരുപടിയും ചുറ്റും പച്ചപ്പ്, വീഡിയോ കാണാം