ടോവിനോ തോമസ് നായകനായ 'ഫോറന്‍സിക്'കണ്ടവര്‍ നടി തമന്ന പ്രമോദിനെ മറന്നുകാണില്ല. താരത്തിന്റെ പതിനേഴാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചു. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു തമന്നയുടെ പിറന്നാള്‍ ആഘോഷം.
അബുദാബിയിലാണ് തമന്ന കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്കുള്ള പ്രവേശനം. അഭിനയ മോഹം ഉള്ളില്‍ സൂക്ഷിച്ചിരുന്ന തമന്ന ഫോറന്‍സിക് സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണ്.
ടിക് ടോക് വീഡിയോകളിലൂടെ സൈബര്‍ ലോകത്ത് സജീവമായിരുന്നു തമന്ന. അബുദാബിയില്‍ നിന്ന് കേരളത്തില്‍ എത്തി ഓഡിഷനില്‍ പങ്കെടുത്താണ് ഫോറന്‍സിക്കില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മ്യാവു എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സൗബിന്റെ മകളായാണ് വേഷമിട്ടത്.
പാലക്കാട് കുമരനെല്ലൂരില്‍ വേരുകളുള്ള തമന്നയുടെ അച്ഛനും അമ്മയും വര്‍ഷങ്ങളായി അബുദാബിയിലാണ്.