20ദിവസം കൊണ്ട് 6 കിലോ ശരീര ഭാരം കുറച്ച് നടി വീണ നായര്‍. ഡയറ്റ് ആന്‍ഡ് വര്‍ക്കൗട്ട് പ്ലാന്‍ ആണ് താന്‍ ചെയ്തതെന്നും അതിലൂടെ ഏകദേശം ആറ്അര കിലോ ഭാരം കുറയ്ക്കാനായി എന്നും നടി പറയുന്നു. ധാരാളം ഭക്ഷണം കഴിക്കുന്ന ആളാണ് എന്നാല്‍ വിശക്കാതെ എങ്ങനെ ഭാരം കുറയ്ക്കാം എന്ന രീതി ഉപയോഗിച്ചാണ് ആറുകിലോ കുറച്ചത്.
അവസാനം നോക്കുമ്പോള്‍ 89-88 ഭാരമുണ്ടായിരുന്നു എന്നും 20 ദിവസം കൊണ്ട് 84 ഭാരമായി കുറഞ്ഞു എന്നും നടി പറഞ്ഞു. ഇതിന്റെ വീഡിയോ വീണ നായര്‍ യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കു വെക്കാറുണ്ട്.