Webdunia - Bharat's app for daily news and videos

Install App

ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി ഇപ്പോള്‍ ഇങ്ങനെ; നടി വിന്ദുജയുടെ പുതിയ ചിത്രങ്ങള്‍, താരം ഇപ്പോള്‍ എവിടെ?

Webdunia
ശനി, 15 ജനുവരി 2022 (08:23 IST)
മോഹന്‍ലാല്‍ ചിത്രം 'പവിത്ര'ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് വിന്ദുജ മേനോന്‍. 'ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി' എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്ക് അതിവേഗം ഓടിയെത്തുന്ന നിഷ്‌കളങ്ക മുഖം. നടി വിന്ദുജ ഇപ്പോള്‍ എവിടെയാണ്? വിന്ദുജയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

 
കുടുംബത്തോടൊപ്പമാണ് വിന്ദുജ ഇപ്പോള്‍ ഉള്ളത്. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ വിന്ദുജ നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നര്‍ത്തകി കൂടിയായ വിന്ദുജ ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് വിന്ദുജ. അവധിക്കായി ഇടയ്ക്കെ കേരളത്തില്‍ എത്താറുണ്ട്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്.
 
1985 ല്‍ പുറത്തിറങ്ങിയ 'ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍' എന്ന സിനിമയില്‍ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ല്‍ കേരള സ്‌കൂള്‍ കലോല്‍സവത്തിലെ കലാതിലകമായിരുന്ന അവര്‍ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments