Webdunia - Bharat's app for daily news and videos

Install App

Actress Zeenath Personal Life: പതിനെട്ടാം വയസ്സില്‍ 58 കാരനെ വിവാഹം കഴിച്ചു, ഡിവോഴ്‌സിന് ശേഷം മറ്റൊരു വിവാഹം; നടി സീനത്തിന്റെ ജീവിതം ഇങ്ങനെ

പതിനെട്ടാമത്തെ വയസില്‍ വിവാഹിതയാകുന്നു. അതും 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെയാണ് വിവാഹം കഴിക്കേണ്ടി വന്നത്

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (12:22 IST)
Actress Zeenath: മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സീനത്ത്. നാടക വേദിയില്‍ നിന്നാണ് സീനത്ത് സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്. അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് സീനത്ത്. ഒരു സിനിമാകഥ പോലെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു സീനത്തിന്റെ വ്യക്തിജീവിതം. ഇതേ കുറിച്ച് സീനത്ത് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
പതിനെട്ടാം വയസ്സിലേക്ക് കടക്കുന്ന സമയത്താണ് കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യനെ സീനത്ത് വിവാഹം കഴിച്ചത്. സീനത്തിനെ വിവാഹം കഴിക്കുമ്പോള്‍ കെ.ടി.മുഹമ്മദിന്റെ പ്രായം 54 ആയിരുന്നു. കോഴിക്കോട് കലിംഗ തിയറ്ററില്‍വെച്ചാണ് കെ.ടി.മുഹമ്മദിനെ താന്‍ ആദ്യമായി പരിചയപ്പെട്ടതെന്ന് സീനത്ത് പറയുന്നു. കെ.ടിയുടെ 'സൃഷ്ടി' എന്ന നാടകത്തിലാണ് സീനത്ത് ആദ്യമായി അഭിനയിച്ചത്. 
 
പതിനെട്ടാമത്തെ വയസില്‍ വിവാഹിതയാകുന്നു. അതും 54 വയസുള്ള കെ.ടി മുഹമ്മദെന്ന നാടകാചാര്യനെയാണ് വിവാഹം കഴിക്കേണ്ടി വന്നത്.എല്ലാമൊരു നാടകീയതയുടെ ഭാഗമയാണ്. 'കെ.ടിക്ക് അന്ന് ചെറുതായി ആസ്തമയുടെ ശല്യമുണ്ട്. മരുന്നൊക്കെ എടുത്തു തരാന്‍ പലപ്പോഴും എന്നോടാണ് പറയുന്നത്. പിന്നീടാണ് കെ.ടിയെ ഞാന്‍ ശരിക്കും ഒന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ രീതികളോട് എപ്പോഴോ ഞാനറിയാതെ ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു,' സീനത്ത് പറഞ്ഞു. 
 
'പെട്ടെന്നൊരു ദിവസം അദ്ദേഹം എന്റെ ഇളയമ്മയോട് ചോദിച്ചു സീനത്തിനെ വിവാഹം കഴിപ്പിച്ചു തരാമോ എന്ന്. ശരിക്കും ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാനകാരണം. ഇതിനിടെ ഞാന്‍ കെ.ടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി നാടകസമിതിയില്‍ ജോലിചെയ്യുന്ന ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. തുടര്‍ന്ന് ഞാന്‍ കെ.ടിയോട് ഒട്ടും സംസാരിക്കാതെയായി. ഇതിനിടയില്‍ ഞാനും ഇളയമ്മയുമുള്‍പ്പടെയുള്ളവരെ നാടക സമിതിയില്‍ നിന്ന് അവര്‍ പിരിച്ചു വിട്ടു. കെ.ടിക്ക് എന്നോടുള്ള അടുപ്പമാണ് കാരണമായി അതിന് പറഞ്ഞത്. ആ സമയത്താണ് അദ്ദേഹത്തിന് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചു. ആ വാശിയില്‍ ഞാന്‍ പറഞ്ഞു എനിക്ക് കെ.ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണന്ന്. അന്ന് ഞാന്‍ എടുത്തത് ഒരിക്കലും മാറാത്ത ഉറച്ച തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസമോ ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള അറിവോ പക്വതയോ ഒന്നും എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിന്റെ ആയുസ് 16 വര്‍ഷമായിരുന്നു,' - സീനത്ത് പറഞ്ഞു. 
 
കെ.ടി.മുഹമ്മദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷം സീനത്ത് അനില്‍ കുമാറിനെയാണ് വിവാഹം കഴിച്ചത്. രണ്ട് ബന്ധത്തിലും സീനത്തിന് ഓരോ മക്കള്‍ വീതം ഉണ്ട്. 
 
1964 ഡിസംബര്‍ 29 നാണ് സീനത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 57 വയസ്സാണ് പ്രായം. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

നിലവില്‍ ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില്‍ ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments