Webdunia - Bharat's app for daily news and videos

Install App

Ozler: ഓസ്ലറിൽ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ച് ഞെട്ടിച്ചു, ആദം സാബിക്കിന് ബിലാലിലേക്കും വിളിയെത്തുമോ?

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (10:51 IST)
ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ എബ്രഹാം ഓസ്ലര്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയവുമായി മുന്നേറുകയാണ്. സിനിമയിലെ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയും എത്തുന്നു എന്നത് സിനിമയ്ക്ക് ഒരുപാട് ബൂസ്റ്റ് നല്‍കിയിട്ടുണ്ട്. തിയേറ്ററുകളില്‍ വലിയ സ്വീകരണമാണ് താരത്തിന്റെ വേഷത്തിന് ലഭിച്ചത്. ആദം സാബിക് എന്ന നടനായിരുന്നു സിനിമയില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലത്തെ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ വലിയ അഭിനന്ദനമാണ് സാബിക്കിനെ തേടിയെത്തുന്നത്.
 
സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ഇനി മമ്മൂക്ക വിളിക്കുക കൂടി ചെയ്താല്‍ അറ്റാക്ക് വരുമെന്ന അവസ്ഥയിലാകുമെന്നും സാബിക് പറയുന്നു. മമ്മൂക്ക ഇനി വിളിച്ചാല്‍ ഈ സിനിമയിലേയ്ക്ക് എന്നെ തെരെഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് പറയും. ബിലാലില്‍ ഒരു റോള്‍ കിട്ടുകയാണെങ്കില്‍ നന്നായിരിക്കും. എന്തായാലും അദ്ദേഹം വിളിച്ചാല്‍ ഒരുപാട് ഹാപ്പിയാകും. നമ്മുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള മൊമന്റുകള്‍ ഉണ്ടാകുമ്പോഴല്ലെ നമ്മള്‍ ജീവിക്കുന്നതില്‍ അര്‍ഥമുള്ളു. ആദം സാബിക് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഭക്ഷണം വിതരണം ചെയ്യില്ല

റാന്നി അമ്പാടി കൊലക്കേസിലെ മൂന്ന് പ്രതികളും പിടിയിലായി

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം, കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ

പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ; പലസ്തീന്‍ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍

ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു

അടുത്ത ലേഖനം
Show comments