Bramayugam: 2024 ല്‍ കാണാം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മമ്മൂട്ടി ചിത്രം; ഭ്രമയുഗം എത്താന്‍ ഒരു മാസം കൂടി
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്
Bramayugam: രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. എല്ലാ ഭാഷയിലും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാകും ചിത്രം. ഭ്രമയുഗത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. 2024 ലും ഒരു മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്നു എന്നത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു.
ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്.