Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെ വിവാഹം കഴിക്കണം എന്നത് എന്റെ തീരുമാനം, മു‌സ്‌ലിം എന്ന നിലയിൽ എന്നെ ആരും ഇഷ്ടപ്പെടേണ്ട; വിമർശനങ്ങൾക്ക് ആദിൽ അഹമ്മദിന്റെ മറുപടി

ആരെ വിവാഹം കഴിക്കണം എന്നത് എന്റെ തീരുമാനം, മു‌സ്‌ലിം എന്ന നിലയിൽ എന്നെ ആരും ഇഷ്ടപ്പെടേണ്ട; വിമർശനങ്ങൾക്ക് ആദിൽ അഹമ്മദിന്റെ മറുപടി
, ചൊവ്വ, 24 ഡിസം‌ബര്‍ 2019 (09:21 IST)
നടനും അവതാരകനുമായ ആദിൽ അഹമ്മദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടത്തത്. വിവാഹ ചിത്രങ്ങൾ ആദിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തൃശൂർ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. വലിയ ആഘോഷമായാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ വിവാഹത്തിന് തൊട്ടുപിന്നാലെ ആദിലിനെതിരെ സോഷ്യൽ മീഡിയ ആക്രമണവും രൂക്ഷമായി.
 
അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതാണ് വിമർശകരുടെ പ്രധാന പ്രശ്നം. ആദിൽ പോസ്റ്റ് ചെയ്ത് വിവാഹ ചിത്രങ്ങൾക്ക് കീഴിലും, പെഴ്സണൽ മെസേജായുമെല്ലാം മോശം കമന്റുകൾ രൂക്ഷമായതോടെ ആദിൽ പ്രതികരണവുമായി എത്തി. ആരെ വിവാഹം കഴിക്കനം എന്നത് വ്യക്തിപരമായ തീരുമാനമാണ് എന്നും, മതം നോക്കി തന്നെ ആരും സ്നേഹിക്കേണ്ടതില്ല എന്നുമായിരുന്നു ആദിലിന്റെ പ്രതികരണം.
 
എന്നെയും കുടുംബത്തെയും ഭാര്യയെയുമെല്ലാം വളരെ മോശമായി ചിത്രീകരിക്കുന്ന കമന്റുകൾ കാണാൻ ഇടയായി. ഇത്തരം ആളുകളോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. അരെ വിവഹം കഴിക്കണം എന്നത് എന്റെ തീരുമാനമാണ്. ആളുകളെ മനുഷ്യരായാണ് ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ രണ്ട് മനുഷ്യർ തമ്മിലുള്ള വിവാഹമാണ് ഇത്. ഞാൻ മുൻസ്‌ലിം ആയതുകൊണ്ട് മാത്രം ആരെങ്കിലും എന്നെ ഇഷ്ടപ്പെടപ്പെടുകയോ ഫൊളോ ചെയ്യുകയോ വേണ്ട. 
 
ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ ഇഷ്ടപ്പെടാൻ സാധിക്കുന്ന ഒരു യഥാർത്ഥ മനുഷ്യനാണ് നിങ്ങൾ എങ്കിൽ  മാത്രം എന്നെ തുടർന്നും ഫോളോ ചെയ്താൽ മതി. അല്ലെങ്കിൽ അൺഫോളോ ചെയ്ത് പോകാം. മുസ്‌ലിമായ നിങ്ങൾ ഇത്തരത്തിൽ വിവഹം കഴിച്ചത് ഒരു ഷോക്ക് ആയിരുന്നു എന്നും, അൺഫോളോ ചെയ്യുന്നതിൽ ക്ഷമിക്കണം എന്ന് ഒരു പെൺകുട്ടി അയച്ച സന്ദേശത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആദിലിന്റെ പ്രതികരണം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നും തുണയായതിന് നന്ദി, വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്ക് നന്ദി പറഞ്ഞ് ദുൽഖർ