Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അറിയപ്പെടുന്ന ഒരു നടനെയല്ല എനിക്കാവശ്യം, കഥാപാത്രം ചേരണം’- മോഹൻലാലിനെ നായകനാക്കാത്തതിനെ കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ

മമ്മൂട്ടിക്ക് ദേശീയ അവാർഡ് വരെ നേടി കൊടുത്തു, എന്തുകൊണ്ട് മോഹൻലുമൊത്ത് ഒരു സിനിമ വന്നില്ല? - തുറന്നു പറഞ്ഞ് അടൂർ

‘അറിയപ്പെടുന്ന ഒരു നടനെയല്ല എനിക്കാവശ്യം, കഥാപാത്രം ചേരണം’- മോഹൻലാലിനെ നായകനാക്കാത്തതിനെ കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ
, വെള്ളി, 17 മെയ് 2019 (14:16 IST)
മലയാള സിനിമ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. നിരവധി മികച്ച സൃഷ്ഠികളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. അദ്ദേഹം മമ്മൂട്ടിയുമായി മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് സിനിമകളിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ – സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 
 
പക്ഷേ, മലയാളത്തിലെ മികച്ച സംവിധായകനായ അടൂർ ഇതുവരെ മോഹൻലാലുമൊത്ത് ഒരു സിനിമ പോലും ചെയ്തിട്ടില്ല. മോഹൻലാലിനോടുള്ള വിരോധം കൊണ്ടാണോയെന്ന ചോദ്യം അടുത്തിടെ അദ്ദേഹം അഭിമുഖത്തിൽ  നേരിടേണ്ടി വന്നിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:
 
”എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. അദ്ദേഹവുമൊത്ത് ഞാൻ ഒരു പടം പോലും ചെയ്തിട്ടില്ല.നല്ലൊരു നടനാണ് ജയറാം. എന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്ന് ജയറാം എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. ദിലീപിനെ എനിക്ക് വലിയ ഇഷ്ടമാണ്. ഈ അടുത്തിടെയാണ് അതിനൊരു അവസരം കിട്ടിയത്.‘ 
 
‘നമ്മുടെ സിനിമയിലെ കഥാപാത്രത്തിന് ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ. മാത്രമല്ല, ഞാൻ വളരെ കുറച്ച് പടമല്ലേ എടുത്തിട്ടൊള്ളൂ. ചില പടങ്ങളിൽ അങ്ങനെ ഒരു അറിയപ്പെടുന്ന നടനെ ആവശ്യമില്ല എനിക്ക്. അപ്പോൾ അതിലൊക്കെ അതിനുവേണ്ട അഭിനേതാക്കൾ അഭിനയിക്കും. അല്ലാതെ, എനിക്ക് ആരോടും വിരോധം ഉണ്ടായിട്ട് എടുക്കാത്തതല്ല” :- അടൂർ ഗോപാലകൃഷ്ണൻ അഴിമുഖം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർട്ടിഫിക്കറ്റിൽ മുസ്ലിം ആണ്, നിസ്കരിക്കാൻ അറിയാം; നോമ്പെടുക്കാറുണ്ടെന്ന് അനു സിതാര