Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ തോമസിന്റെ 'അദൃശ്യ ജാലകങ്ങള്‍' ഒടിടിയില്‍ റിലീസായി

AdrishyaJalakangal Netflix Adrishya Jalakangal

കെ ആര്‍ അനൂപ്

, വെള്ളി, 8 ഡിസം‌ബര്‍ 2023 (15:14 IST)
ടോവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍.ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചലച്ചിത്ര മേളകളില്‍ വലിയ സ്വീകാര്യത ലഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല. ഇപ്പോള്‍ ചിത്രംഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
 
നെറ്റ്ഫ്‌ലിക്‌സിലാണ് അദൃശ്യ ജാലകങ്ങള്‍ റിലീസ് ആയിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമിതയ്ക്ക് വേണ്ടി മീനാക്ഷി ദിലീപ് എത്തി,വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടു വെച്ച് നമിത, വീഡിയോ