Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ'ന് ടിക്കറ്റ് എടുക്കുന്നില്ലേ ?അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി, ഇന്ത്യയില്‍ അല്ല യുകെയില്‍ !

ലിയോ: ബ്ലഡി സ്വീറ്റ് Advance booking for Thalapathy Vijay's Leo: Bloody Sweet opens in UK

കെ ആര്‍ അനൂപ്

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (15:06 IST)
വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ് ബിഗ് സ്‌ക്രീനില്‍ വിജയുടെ ലിയോ കാണുവാനായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
 
ലിയോ അഡ്വാന്‍സ് ബുക്കിംഗ് സെപ്റ്റംബര്‍ 7 ന് യുണൈറ്റഡ് കിംഗ്ഡത്തില്‍ ആരംഭിച്ചു. 92 ഇടങ്ങളില്‍ 175 ഷോകള്‍ക്കായി ഉള്ള ടിക്കറ്റാണ് വില്‍പ്പന നടക്കുന്നത്. 12 മണിക്കൂര്‍ കൊണ്ട് തന്നെ 5500 അധികം ടിക്കറ്റുകള്‍ വിറ്റുപോയി.
 
വിജയ്, തൃഷ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് ??മേനോന്‍, അനുരാഗ് കശ്യപ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികള്‍ക്ക്.
 
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് ചിത്രവും കെജിഎഫ് 2 ന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രവുമാണ്.
 
ചിത്രത്തില്‍ വിജയുടെ അച്ഛനായാണ് അദ്ദേഹം എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയിലര്‍' നടന്‍ ജി മാരിമുത്തു ഹൃദയാഘാതം മൂലം അന്തരിച്ചു