Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയും ടോവിനോയും കഴിഞ്ഞാല്‍ പിന്നെ ഇന്ദ്രജിത്ത് ! ഒന്നും നേടാനാവാതെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 16 മെയ് 2024 (11:30 IST)
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി എത്തിയ ഫീല്‍ ഗുഡ് ഡ്രാമ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ബോക്സോഫീസില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല. പ്രദര്‍ശനത്തിനെത്തി ആറ് ദിവസങ്ങള്‍ പിന്നിട്ട ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറാമത്തെ ദിവസം 2 ലക്ഷം രൂപ മാത്രമാണ് നേടാനായത്. 
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുള്ള ആകെ കളക്ഷന്‍ വെറും 44 ലക്ഷം രൂപയാണ് .ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 41 ലക്ഷം ആണെന്നുമാണ് ലഭിക്കുന്ന വിവരം.റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യദിവസം 8 ലക്ഷം രൂപ മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്. രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നപ്പോള്‍ 11 ലക്ഷം നേടി നേരിയ മുന്നേറ്റം നടത്തി. 
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. 
 
കോക്കേഴ്‌സ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധായകന്‍ വിദ്യാസാഗറും പ്രവര്‍ത്തിക്കുന്നു. തിരക്കഥയും കോ ഡയറക്ടറും പ്രമോദ് മോഹന്‍ തന്നെയാണ്.
 
 വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജല്‍ പി.വി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments