Webdunia - Bharat's app for daily news and videos

Install App

അടുത്ത ചിത്രം മമ്മൂട്ടിയെ വച്ചുമാത്രം, വാശിയോടെ ജോഷി !

മനേഷ് ജോഷ്വ
വെള്ളി, 11 ഒക്‌ടോബര്‍ 2019 (19:48 IST)
ലൈല ഓ ലൈല തകർന്നപ്പോൾ ജോഷിയെ എഴുതിത്തള്ളിയവരാണ് കൂടുതലും. എന്നാൽ ജോഷി നല്ലൊരു കഥ കിട്ടിയിട്ടേ അടുത്ത സിനിമ ചെയ്യുന്നുള്ളൂ എന്ന ക്ഷമയോടെ കാത്തിരുന്നത് നാല്  വർഷം. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയുമായി വന്നപ്പോൾ പലരും മുഖം ചുളിച്ചു. സൂപ്പർതാരങ്ങളില്ലാതെ ജോഷിക്ക് സിനിമ വിജയിപ്പിക്കാൻ കഴിയുമോ എന്ന സംശയിച്ചു. എന്നാൽ ആ കഥയിൽ പൂർണമായും വിശ്വസിച്ച ജോഷി പടം പുറത്തിറക്കി. ജോഷിയുടെ വിശ്വാസമായിരുന്നു ശരിയെന്ന് വ്യക്തമായി. പൊറിഞ്ചു സൂപ്പർഹിറ്റായി.
 
ഇപ്പോൾ അതുപോലൊരു വാശിയിലാണ് ജോഷി. അടുത്ത ചിത്രം മമ്മൂട്ടിയെ വച്ചുമാത്രം എന്നാണ് ജോഷിയുടെ തീരുമാനം. അതിനുള്ള കഥ റെഡിയായിട്ടേ സിനിമയുടെ ജോലികൾ തുടങ്ങുന്നുള്ളൂ എന്നാണ് വിവരം. സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.
 
ആറ് മാസം മുൻപാണ് സജീവ് പാഴൂർ ജോഷിയോട് കഥ പറയുന്നത്. കഥ ജോഷിക്കിഷ്ടമാവുകയും ചെയ്തു. എന്നാൽ, അടുത്തതായി ജോഷി ചെയ്യുന്നത് ദിലീപിന്റെ ചിത്രമാണ്. മാത്രമല്ല മമ്മൂട്ടിക്ക് മറ്റ് പ്രൊജക്ടുകളുടെ തിരക്കുമുണ്ട്. അതിനാൽ, ദിലീപ് ചിത്രത്തിനു ശേഷമായിരിക്കും ജോഷി- മമ്മൂട്ടി പ്രൊജക്ട് തുടങ്ങുക.  
 
നസ്രാണി, ട്വൻറി 20 എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്പോൾ ഒരു ഇൻഡസ്ട്രി ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments