നാനി നായകന്‍ ആകുന്ന തെലുങ്കു ചിത്രമായ അന്റെ സുന്ദരനികി റിലീസിനൊരുങ്ങുന്നു. നസ്രിയയ്ക്കൊപ്പം നടന്‍ ഒന്നിക്കുന്ന ചിത്രത്തിലെ മലയാള പതിപ്പിന്റെ പേര് ആഹാ സുന്ദര എന്നാണ്.മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഏപ്രില്‍ 20ന് എത്തും.
വിവേക് സാഗര്‍ സംഗീതം നല്‍കിയ ആഹാ സുന്ദരയിലെ ഗാനം ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
നികേത് ബൊമ്മി ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.