Publish Date: Mon, 28 Jun 2021 (10:08 IST)
Updated Date: Mon, 28 Jun 2021 (10:10 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍ എന്താണെന്ന് അഹാന വെളിപ്പെടുത്തി. വളരെ എളുപ്പത്തില്‍ താന്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളാണെന്നും താരം പറയുന്നു.
അതില്‍ ഒരു കാര്യം തെലുങ്ക് പഠിക്കണമെന്നാണ്. താരം തെലുങ്ക് സിനിമകളിലേക്ക് പോകുകയാണോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യം.തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം എന്നൊക്കെയാണ് അഹാന പഠിക്കാനാഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങള്‍.