പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു: അഹാന കൃഷ്ണകുമാർ

ബുധന്‍, 3 ജൂലൈ 2019 (10:24 IST)
ലൂക്ക എന്ന ചിത്രത്തിലെ നിഹാരികയായി മലയാളികളുടെ മനസിലേക്ക് ഇടം പിടിച്ച് കയറിയ നടിയാണ് അഹാന കൃഷ്ണ കുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് ആണ് ആദ്യ സിനിമയെങ്കിലും ലൂക്കയിലൂടെയാണ് താരത്തെ ആളുകൾ ഇഷ്റ്റപ്പെട്ട് തുടങ്ങിയത്. സിനിമയായിരുന്നില്ല തന്റെ സ്വപ്‌നമെന്ന് അഹാന പറയുന്നു.
 
പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി. ക്ലാസ്‌മേറ്റ്‌സ് സിനിമ കണ്ട കാലത്ത് പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നുവത്രെ അഹാനയുടെ ആഗ്രഹം.
 
ആദ്യ ചിത്രത്തിനു ശേഷം ഫോണിന് വിശ്രമം ഉണ്ടാവില്ലെന്നും ധാരാളം അവസരം ലഭിയ്ക്കുമെന്നും കരുതി. എന്നാല്‍ എന്റെ ഫോണൊന്ന് അനങ്ങിയത് പോലുമില്ല. അവസരം ലഭിയ്ക്കാത്തത് കൊണ്ടു തന്നെയാണ് സിനിമയില്‍ പിന്നെ ഇല്ലാതിരുന്നത്. 
 
അന്നയും റസൂലുമായിരുന്നു ആദ്യം വന്ന ചിത്രം. അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014 ല്‍ അരങ്ങേറ്റം കുറിച്ചു. അഹാന നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 60 ദിവസത്തെ ജയിൽ ജീവിതം: തെളിവുകൾ കെട്ടിച്ചമച്ചത്, മറ്റാർക്കോ വിരിച്ച വലയിൽ ചെന്നുവീണു; ഷൈൻ ടോം ചാക്കോ പറയുന്നു