മലയാളികൾക്ക് വളരെ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണയാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അഹാന അടക്കമുള്ള സഹോദരിമാർ സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.
ഡാർക് ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും. ഒട്ടനവധി പേരാണ് അഹാനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍പെടുന്നുണ്ട്.
2014ൽ രാജീവ് രവിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്. അസിഫ് അലിയുടെ സഹോദരൻ അസ്കർ അലി ആയിരുന്നു നടൻ. അസ്കറിന്റെയും ആദ്യ സിനിമ ആയിരുന്നു ഇത്. 2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയച്ചതോടെയാണ് അഹാന നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്.
2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.