Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'ഐശ്വര്യ എന്റെ അമ്മ, ഞാൻ ഉണ്ടായത് അവരുടെ 15-ാമത്തെ വയസിൽ'; ബോളിവുഡിനെ ഞെട്ടിച്ച അവകാശവാദം

Aiswarya Rai

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (09:50 IST)
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹമോചനം സംബന്ധിച്ച വാർത്തകളാണ് ബോളിവുഡിലെ ചർച്ചാ വിഷയം. ഇരുവരും വേർപിരിയലിന്റെ വക്കിലാണെന്നും അഭിഷേകിന് മറ്റൊരു ബന്ധമുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ റായ് പൊതുവേദിയിൽ എത്താത്തതൊക്കെ ആയിരുന്നു ഈ പ്രചരണങ്ങൾക്ക് കാരണം. വിവഹമോചന പ്രചരണങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ ഐശ്യര്യ തന്റെ അമ്മയാണെന്ന് പറഞ്ഞ് അവകാശവാദമുന്നയിച്ച ഒരു യുവാവിന്റെ പഴയൊരു വാർത്ത വീണ്ടും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 
 
ആന്ധ്രാ സ്വദേശിയായ സംഗീത് കുമാർ ആണ് ഐശ്യര്യ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രം​ഗത്ത് എത്തിയത്. 2017ൽ ആയിരുന്നു സംഭവം. ചെറുപ്പത്തിലുള്ളൊരു ഫോട്ടോയുമായി ഇയാൾ എത്തിയത് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ശേഷം 2020ൽ ഇയാൾ വീണ്ടും പുതിയ അവകാശവാദവുമായി എത്തിയിരുന്നു. ലണ്ടനിൽ വച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചത് എന്നതായിരുന്നു ഇത്. ഐശ്യര്യ റായിക്ക് പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു ഇതെന്നും ഇയാൾ പറഞ്ഞിരുന്നു. 
 
"രണ്ട് വയസുവരെ ഞാൻ ഐശ്യര്യയുടെ അച്ഛൻ കൃഷ്ണരാജിനും അമ്മ ബൃന്ദ റായിയ്ക്കും ഒപ്പമായിരുന്നു. അവരായിരുന്നു എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛൻ എന്നെ വിശാഖപ്പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വേളയിൽ എന്റെ ജനനവിവരങ്ങൾ ബന്ധുക്കൾ നശിപ്പിച്ചു. അതുകൊണ്ട് തന്നെ ഐശ്യര്യ എന്റെ അമ്മയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഇല്ല. അമ്മയ്ക്കൊപ്പം താമസിക്കാൻ ഞാൻ ആ​ഗ്രഹിക്കുകയാണ്", എന്നായിരുന്നു സം​ഗീത് കുമാർ അന്ന് പറഞ്ഞത്. 
 
ഏതായാലും ഐശ്വര്യയോ ഐശ്വര്യയോടടുത്ത വൃത്തങ്ങളോ ഈ സംഭവത്തിൽ പ്രതികരിച്ചില്ല. അഭിഷേകുമായുള്ള വിവാഹമോചന പ്രചരണങ്ങൾക്കിടെ വീണ്ടും പഴയ വാർത്തകൾ ശ്രദ്ധനേടുന്നുവെന്ന് മാത്രം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ജീവിതമാണ് സിനിമ, പണിയിലെ സ്പോയിലർ പ്രചരിപ്പിച്ചു': യുവാവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോജു ജോർജ്