'പിറകിൽ നിന്ന് വന്ന് അയാളെന്നെ കെട്ടിപ്പി‌ടിച്ചു, രണ്ട് സെക്കൻഡ് എന്റെ ശരീരം മുഴുവൻ വിറച്ചു': ഐശ്വര്യ ലക്ഷ്മി

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (10:50 IST)
ഐശ്വര്യ ലക്ഷ്മിയുടെ 'ഹലോ മമ്മി' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധന്യ വർമയുമായുള്ള അഭിമുഖത്തിൽ നടി സ്വകാര്യ ജീവിതത്തിൽ ഉണ്ടായ ചില നുഭവങ്ങളും തുറന്നു പറഞ്ഞിരുന്നു. തെറ്റായ സമീപനത്തെയും സാ​ഹചര്യത്തെയും തനിക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിയാറുണ്ടെന്നാണ് നടി പറയുന്നത്. 
 
'മുന്നിലുന്ന ആളെ മനസിലാക്കാൻ എനിക്ക് പറ്റാറുണ്ട്. എനിക്ക് മനസിലായത് പോലെ ഞാൻ പെരുമാറില്ല. പക്ഷെ ഞാൻ മനസിലാക്കും. ഈയടുത്ത് ഒരു വർക്ക്ഷോപ്പിൽ പോയി. ഞാൻ ആൺ പെൺ വ്യത്യാസമില്ലാതെ ​ഗുഡ് മോർണിം​ഗ് പറഞ്ഞ് കെട്ടിപ്പിടിക്കും. ഒരാളെ ഞാൻ കെട്ടിപ്പി‌ടിക്കുന്നില്ല. എന്തുകാെണ്ടെന്ന് അറിയില്ല. പക്ഷെ എനിക്ക് അയാളെ കെട്ടിപ്പിടിക്കേണ്ട. അത് എന്റെ ബോഡി സെൻസ് ചെയ്യുന്നതാണെന്ന് പിന്നീട് ഞാൻ മനസിലാക്കി.
 
അത് ആർട്ടിക്കുലേറ്റ് ചെയ്യാൻ പറ്റില്ല. ഞാൻ മാറി നിൽക്കുന്നുണ്ടെന്ന് ഈ വ്യക്തിയും മനസിലാക്കി. ഒരു ദിവസം ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കവെ പിറകിൽ നിന്ന് വന്ന് എന്നെ കെട്ടിപ്പി‌ടിച്ചു. തെറ്റായ രീതിയിലായിരുന്നില്ല. ചെയറുണ്ട്. രണ്ട് സെക്കന്റെ എന്റെ ശരീരം മുഴുവൻ വിറച്ചു. സാധാരണ ഒരു വ്യക്തി ഒരാൾ അകലം പാലിക്കുന്നത് കണ്ടാൽ അവർക്ക് വളരെ കോൺഫിഡൻസ് ഉണ്ടെങ്കിൽ നേരിട്ട് വന്ന് ചോദിക്കും.
 
അല്ലെങ്കിൽ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് അനുവാ​ദം ചോദിക്കും. പക്ഷെ ഇങ്ങനെ ചെയ്തത് അത്ര ശരിയല്ല. എന്റെ തോന്നൽ ശരിയാണെന്നാണ് അതിനർത്ഥം. മുമ്പ് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ജഡ്ജ്മെന്റലാകുന്നതെന്ന് ചിന്തിക്കുമായിരുന്നു. പക്ഷെ അത് ജഡ്ജ്മെന്റല്ല, ഒരു സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ്. അതില്ലെങ്കിൽ താൻ അപ‌കടത്തിൽ പോയി ചാ‌ടു'മെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments