Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ദാമ്പത്യ ജീവിതത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള ആശയവിനിമയം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഐശ്വര്യ റായി

Abhishek Bachchan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 നവം‌ബര്‍ 2024 (13:30 IST)
അടുത്തകാലത്തായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ന്നിട്ടുണ്ടെന്നും താരങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ റായ് തനിച്ചു വന്നതും ഈ പ്രചാരണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇപ്പോള്‍ ഐശ്വര്യ റായിയുടെ ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. കുടുംബ ബന്ധത്തെക്കുറിച്ച് പറയുകയായിരുന്നു നടി.
 
കുടുംബ ബന്ധത്തില്‍ ധാരാളം അഡ്ജസ്റ്റ്‌മെന്റുകളുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഉള്ള കൊടുക്കല്‍ വാങ്ങലുകളും യോജിപ്പും വിയോജിപ്പും ഉണ്ട്. എന്നാല്‍ ദാമ്പത്യത്തില്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും അതില്‍ താന്‍ എപ്പോഴും വിശ്വസിക്കുന്നുവെന്നും താരം പറയുന്നു. ഇന്നത്തെ പ്രശ്‌നങ്ങള്‍ ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും അത് നാളത്തേക്ക് കൊണ്ടുപോകരുതെന്നും ഐശ്വര്യ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: തുറന്നു പറഞ്ഞ് സാമന്ത