Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും, അതിൽ മറ്റുള്ളവർക്കെന്താണ്? വിമർശനങ്ങളോട് പ്രതികരിച്ച് ഐശ്വര്യലക്ഷ്മി

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കവെയാണ് ഐശ്വര്യലക്ഷ്മിയുടെ പ്രതികരണം.

Aiswarya Lekshmi

അഭിറാം മനോഹർ

, തിങ്കള്‍, 2 ഫെബ്രുവരി 2026 (15:02 IST)
വസ്ത്രത്തിന്റെ പേരില്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കവെയാണ് ഐശ്വര്യലക്ഷ്മിയുടെ പ്രതികരണം. നേരത്തെ ഒരു ഉദ്ഘാടനചടങ്ങിനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വസ്ത്രങ്ങള്‍ക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
 
സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ തന്നെ അന്നത്തെ വീഡിയോയും കമന്റുകളും താന്‍ കണ്ടിരുന്നില്ലെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്തിനാണ് മറ്റുള്ളവരെ ഭയക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നു. സ്റ്റണ്ട് ഷൂട്ട് കഴിഞ്ഞ് വളരെ ക്ഷീണിതനായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയില്‍ പ്രത്യേകിച്ചൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയ ഇല്ലാത്തതിനാല്‍ പിന്നെയുള്ള ചര്‍ച്ചകളൊന്നും കണ്ടില്ല.  
 
എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നുണ്ട്?, മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ, എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്? ഐശ്വര്യ ചോദിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന കാലത്ത് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ് ആകാന്‍ തുടങ്ങിയെന്നും ഭയങ്കര ബഹളമുള്ള ഇടമായതിനാലാണ് സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓർക്കുമ്പോൾ സഹിക്കുന്നില്ല, വാപ്പിച്ചിയുടെ അനായാസ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി'; പ്രകമ്പനത്തിലെ നവാസിന്‍റെ അഭിനയത്തെക്കുറിച്ച് നിയാസ് ബക്കര്‍