Webdunia - Bharat's app for daily news and videos

Install App

റിലേഷന്‍ഷിപ്പില്‍ സല്‍മാന്‍ ടോക്‌സിക്ക് ആയിരുന്നു, ബ്രേക്കപ്പായപ്പോള്‍ ഐശ്വര്യ പേടിച്ചിരുന്നു; വിവാഹത്തിനു അടുത്തുവരെ എത്തിയ താരപ്രണയം

1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു.

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2023 (10:47 IST)
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബ്രേക്കപ്പ് കഥയാണ് സല്‍മാന്‍ ഖാന്റേയും ഐശ്വര്യ റായിയുടേയും. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തില്‍ ആയിരുന്നു. സല്‍മാന്‍ ഐശ്വര്യയെ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ആ ബന്ധം പിരിഞ്ഞു. അതിനു പിന്നാലെ ഏറെ വിവാദങ്ങളും ഉണ്ടായി. സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ പരസ്യമായി രംഗത്തെത്തിയിരുന്നു.
 
1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്‌സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു. 
 
ബ്രേക്കപ്പിനു ശേഷം ഒരു ദിവസം രാത്രി സല്‍മാന്‍ ഐശ്വര്യയുടെ വീട്ടിലെത്തിയ സംഭവം അന്ന് വാര്‍ത്തയായിരുന്നു. അര്‍ധരാത്രി ഐശ്വര്യയുടെ വീട്ടിലെത്തിയ സല്‍മാന്‍ പുറത്തുനിന്ന് ബഹളം വെയ്ക്കുകയായിരുന്നു. സഹികെട്ട് ഐശ്വര്യ അന്ന് പൊലീസില്‍ പരാതി നല്‍കി. 2002 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇതേ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്.
 
തന്നെ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഇനിയൊരിക്കലും സല്‍മാനൊപ്പം സിനിമ ചെയ്യില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ആ വാക്ക് താരം പാലിച്ചു. പിന്നീട് ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.
 
' ഞങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞതാണ്. പക്ഷേ അവന്‍ അത് അംഗീകരിക്കുന്നില്ല. നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എനിക്ക് ഒപ്പം അഭിനയിക്കുന്ന മറ്റ് നടന്‍മാരുമായി അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി. അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സല്‍മാന്‍ എന്നെ ശാരീരികമായി മര്‍ദിച്ചു.' അന്ന് ഐശ്വര്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karunya Plus Lottery Results: ഉത്രാടം നാളിലെ ഭാഗ്യശാലി നിങ്ങളാണോ?, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം

Rahul Mamkootathil: ഒന്നിലേറെ പേര്‍ക്ക് ഗര്‍ഭഛിദ്രം; എഫ്.ഐ.ആറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍

വെറൈറ്റി ഫാര്‍മര്‍: പൂച്ചെടികള്‍ കൊണ്ടുള്ള പൂക്കളം നിര്‍മിച്ച് ആലപ്പുഴക്കാരന്‍ സുജിത്

ഓണത്തിന് മുന്നോടിയായി മലപ്പുറത്ത് വാഹന പരിശോധന: പോലീസിനെ ഞെട്ടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

അടുത്ത ലേഖനം
Show comments