Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയോ ദീപികയോ അല്ല, 1000കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ നായിക ആരാണെന്നറിയാമോ,?

deepika padukone alia bhatt Bollywood Nayanthara family Anushka Shetty

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഡിസം‌ബര്‍ 2023 (10:25 IST)
ഒരു ഇന്ത്യന്‍ സിനിമ ആയിരം കോടി ക്ലബ്ബില്‍ എത്തുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. 2023ല്‍ മാത്രം നാല് ചിത്രങ്ങള്‍ ആയിരം കോടി തൊട്ടു. രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ആയിരം കോടിയില്‍ എത്താനുള്ള ഓട്ടത്തിലാണ്. ദീപിക പദുക്കോണ്‍, നയന്‍താര, ശ്രീനിധി ഷെട്ടി തുടങ്ങിയ നായികമാരെല്ലാം ആയിരം കോടി ക്ലബ്ബില്‍ എത്തിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം മുമ്പില്‍ ആദ്യമായി ആയിരം കോടി ക്ലബ്ബിലെത്തിയ ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ച നായിക ആരാണെന്ന് അറിയാമോ?
 
അത് മറ്റാരുമല്ല അനുഷ്‌ക ഷെട്ടിയാണ്. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലി: ദി കണ്‍ക്ലൂഷന്‍ ആദ്യ ആഴ്ചയില്‍ തന്നെ ആയിരം കോടി ക്ലബ്ബില്‍ എത്തിയിരുന്നു. 2017 മെയില്‍ ആയിരുന്നു റിലീസ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ 
 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 1700 കോടിയിലധികം നേടാന്‍ സിനിമയ്ക്കായി.
 
ബാഹുബലി രണ്ടിന് ശേഷം ആയിരം കോടി ക്ലബ്ബില്‍ എത്തിയ സിനിമകള്‍ ഇവയൊക്കെയാണ്,ദംഗല്‍,ആര്‍ ആര്‍ ആര്‍ , കെ ജി എഫ് ചാപ്റ്റര്‍ 2, പത്താന്‍, ജവാന്‍.
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സലാര്‍' വീണോ ? കളക്ഷന്‍ റിപ്പോര്‍ട്ട്