Webdunia - Bharat's app for daily news and videos

Install App

ബുദ്ധിയും ബോധവും വെച്ചപ്പോൾ തന്നെ മനസിലാക്കി, കല്യാണം കഴിക്കില്ല, അതിന് കാരണമുണ്ട്: ഐശ്വര്യ ലക്ഷ്മി

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2024 (18:50 IST)
ജീവിതത്തില്‍ വിവാഹം വേണ്ടെന്ന തീരുമാനം താന്‍ ആലോചിച്ചെടുത്ത ഒന്നാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിന്തിക്കാനും ചുറ്റിലുമുള്ള വിവാഹബന്ധങ്ങള്‍ കാണാനും തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു തിരിച്ചറിവിലേക്ക് താന്‍ എത്തിയതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. പുതിയ സിനിമയായ ഹലോ മമ്മിയുടെ പ്രമോഷന്റെ ഭാഗമായി ധന്യവര്‍മയുടെ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
 
കല്യാണമെന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെയോ ഒന്‍പതാമത്തെയോ എന്തിന് 25,26 വയസില്‍ പോലും ഗുരുവായൂര്‍ അമ്പലത്തില്‍ താലിക്കെട്ടണം, തുളസിമാല വേണമെന്നുമെല്ലാം ആഗ്രഹമുണ്ടായിരുന്നു. എന്നാലത് എന്നില്‍ അടിച്ചേല്‍പ്പിച്ച ഒന്നായിരുന്നു. അമ്മ ഭക്തയായിരുന്നതിനാല്‍ എല്ലാ മാസവും ഗുരുവായൂര്‍ അമ്പലത്തില്‍ പോകുമായിരുന്നു. അവിടെ കണ്ട കല്യാണങ്ങളില്‍ നിന്നാണ് ഇങ്ങനൊരു ആഗ്രഹമുണ്ടായത്.
 
 എന്നാല്‍ വലുതായി ചിന്തിക്കാന്‍ തുടങ്ങുകയും ചുറ്റുമുള്ള വിവാഹങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ ആളുകള്‍ സന്തോഷവാന്മാരല്ലെന്ന് കാണാന്‍ തുടങ്ങി. എന്റെ 34 വയസിനിടെ വിവാഹം കഴിഞ്ഞും സന്തോഷത്തോടെ ഇരിക്കുന്ന ഒരേയൊരു കുടുംബത്തെ മാത്രമാണ് കണ്ടത്. അവര്‍ ഒരു മലയാളി കുടുംബമല്ല. അവര്‍ക്ക് എങ്ങനെ സാധിച്ചു എന്നറിയില്ല. ബാക്കിയെല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നവരും ബുദ്ധിമുട്ടുകളിലുമാണ്. വ്യക്തിപരമായി വളര്‍ച്ചയില്ല. ആ ബോധ്യം വന്നപ്പോള്‍ വിവാഹം എനിക്ക് ആവശ്യമായ ഒന്നല്ലെന്ന് മനസിലാക്കി ഐശ്വര്യ ലക്ഷ്മി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments