സിനിമ തിരക്കുകള്‍ ഇല്ലെങ്കില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അജിത്ത്. ഇടയ്ക്ക് യാത്രകളെല്ലാം നടത്താറുള്ള നടന്‍ മകളുടെ പിറന്നാള്‍ ഭാര്യക്കും മകനും ഒപ്പം ആഘോഷിച്ചു.അനൗഷ്‌കയുടെ പതിനാറാം പിറന്നാളാണ് കഴിഞ്ഞത്. ആദ്വിക് ചേച്ചിക്ക് കേക്ക് കക്ഷണം നല്‍കുന്ന ചിത്രം ശാലിനി പങ്കുവെച്ചിരുന്നു.
വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ അധികമൊന്നും അജിത്ത് പങ്കിടാറില്ല. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമുള്ള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴേക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത്തവണ കുടുംബചിത്രങ്ങള്‍ പുറത്തുവന്നത്. 2022ല്‍ ആയിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.
എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 194.5 കോടിയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍.