Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്തിനൊപ്പം മോഹന്‍ലാല്‍, ജയിലറിന് ശേഷം നടനെ വീണ്ടും തമിഴില്‍ എത്തിക്കാനുള്ള ശ്രമമോ ?

Ajith Mohanlal jailer Mohanlal Burj Khalifa house Mohanlal Dubai house

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (11:20 IST)
മോളിവുഡിലെയും കോളിവുഡിലെയും സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ചിത്രവുമായി മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസ. അജിത്തിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.ദുബായ് ബുര്‍ജ് ഖലീഫയിലെ മോഹന്‍ലാലിന്റെ ഫ്‌ലാറ്റില്‍ അജിത്ത് എത്തിയിരുന്നു. ഇരുവരും ഏറെനേരം ഇവിടെ ചെലവഴിച്ചു.
 
ഇരുവര്‍ക്കിടയ്ക്ക് സിനിമാക്കാര്യവും ചര്‍ച്ചയായി എന്നാണ് കേള്‍ക്കുന്നത്. പുതിയ സിനിമകളെക്കുറിച്ച് കുടുംബ വിശേഷങ്ങളും പരസ്പരം ചോദിച്ചറിഞ്ഞു. രജനിയുടെ ജയിലറിനു ശേഷം അജിത്തിനൊപ്പം ലാല്‍ സിനിമ ചെയ്യുമോ എന്നതാണ് കണ്ടറിയേണ്ടത്. 
തുനിവ് എന്ന ചിത്രത്തിലാണ് അജിത്തിനെ ഒടുവില്‍ കണ്ടത്.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാ മുയര്‍ച്ചി'പണിപ്പുരയിലാണ് നടന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ കുറുപ്പിനെ പിന്നിലാക്കി ആര്‍ഡിഎക്‌സ്, ഇനി മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം