പൂജ മുതൽ ശില്പ ഷെട്ടി വരെ, പ്രണയവും തേപ്പും ഒരു തുടർക്കഥ; അക്ഷയ് കുമാറിന്റെ ആരും കാണാത്ത മുഖം !

ചിപ്പി പീലിപ്പോസ്
ശനി, 12 ഒക്‌ടോബര്‍ 2019 (14:27 IST)
ബോളിവുഡ് താരങ്ങൾക്ക് പ്രണയവും ബ്രേക്ക് അപും ഒക്കെ സാധാരണമാണ്. ഒന്നിലധികം പ്രണയമുള്ള താരങ്ങൾ ആണ് മിക്കവരും. അക്കൂട്ടത്തിൽ മുൻ‌പന്തിയിലാണ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ. ഒരുകാലത്ത് ഇൻഡസ്ട്രിയിലെ മിക്ക നടിമാരുമായും പ്രണയബന്ധമുണ്ടായിരുന്ന ആളാണ് അക്ഷയ് കുമാർ. 
 
ഓരോ പ്രണയം തകരുമ്പോഴും നടിമാർ അദ്ദേഹത്തിന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബോളിവുഡിലെ മിന്നും താരമായ പൂജ ബത്രയുമായുള്ള പ്രണയമായിരുന്നു അക്ഷയ് കുമാറിനെ പ്രസിദ്ധനാക്കിയത്. തുടക്കക്കാരനായ അക്ഷയ്നെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയ പൂജ മൂലമാണ്. പൂജയുമായുള്ള ബന്ധമാണ് അക്ഷയ്‌ക്ക് സിനിമയിൽ അവസരം ലഭിക്കാൻ കാരണമായത്. സിനിമ കിട്ടിയതോടെ അക്ഷയ് പൂജയെ മറന്നു.  
 
ഖിലാഡി എന്ന സിനിമയിലൂടെയാണ് അക്ഷയുടെ സ്റ്റാർഡം വളർന്നത്. അയേഷ ജുൽക്ക ആയിരുന്നു ചിത്രത്തിലെ നായിക. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമക്ക് പുറത്തും ചർച്ചയായി. പ്രണയത്തിലാണെന്ന് ഒരിക്കലും ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല, പക്ഷേ പാപ്പരാസികൾ ഇവരെ വിടാതെ പിന്തുടർന്നു. 
 
ഇതിനുശേഷം നടി രവീണയുമായുള്ള ബന്ധം കുറച്ച് കാലം നീണ്ടു നിന്നു. ഒരേ സമയം നിരവധി സ്ത്രീകളുമായി അക്ഷയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വേർപിരിഞ്ഞ ശേഷം രവീണ മാധ്യമങ്ങളോട് പറഞ്ഞു. അതിനുശേഷമായിരുന്നു ബോളിവുഡിനെ പോലും ഞെട്ടിച്ച അക്ഷയുടെ അടുത്ത ബന്ധം. 
 
നടി രേഖയായിരുന്നു അക്ഷയുടെ അടുത്ത കാമുകി. ഇരുവരും പ്രണയത്തിലായത് ബോളിവുഡിൽ വല്യ ചർച്ച ആയിരുന്നു. സ്നേഹിക്കുന്നവർക്കാ‍യി എന്തും ത്യജിക്കുന്ന, ആത്മാർത്ഥയുള്ള സ്ത്രീയായിരുന്നു രേഖ. എന്നാൽ, അക്ഷയ് അവരേയും ചതിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ഒരേസമയം, രേഖയോടും ട്വിങ്കിൾ ഖന്നയോടും അക്ഷയ് ബന്ധം പുലർത്തിയിരുന്നുവത്രേ. രേഖയുമായി അക്ഷയ്‌ക്കുള്ള ബന്ധം അറിയാനിടയായ ട്വിങ്കിൾ രേഖയോട് അദ്ദേഹത്തെ വിട്ടു തരണമെന്നും അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ ആ ബന്ധത്തിന് അവസാനം ആയി. 
 
മറ്റൊരു ചൂടൻ പ്രണയമായിരുന്നു അക്ഷയ് കുമാറും ശില്പ ഷെട്ടിയുമായുള്ളത്. ഇവർ ഒന്നിച്ച് ജീവിക്കാൻ പോലും തീരുമാനിച്ചതാണ് . പക്ഷെ വലിയൊരു ചതിയാണ് ശില്പയോട് അക്ഷയ് ചെയ്തത് . ശിൽപയുടെ ഉറ്റ സുഹൃത്തായിരുന്ന ട്വങ്കിൽ ഖന്നയുമായി അപ്പോളും അക്ഷയ് പ്രണയത്തിലായിരുന്നു. ബന്ധം വേർപിരിഞ്ഞപ്പോൾ ശില്പ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. 
 
ഒടുവിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ ട്വിങ്കിളിനെ ഭാര്യയാക്കാൻ അക്ഷയ് തീരുമാനിക്കുകയായിരുന്നു. പക്ഷെ വിവാഹ ശേഷവും തന്റെ പ്ലേബോയ് സ്വഭാവം മാറ്റാൻ അക്ഷയ് തയ്യാറായില്ല. പ്രിയങ്ക ചോപ്രയുമായി അക്ഷയ് പ്രണയത്തിലായി. ചൂടൻ ചർച്ചകൾക്ക് ഒടുവിൽ ട്വിങ്കിൾ തന്നെയാണ് ഇതിനൊരു അവസാനമുണ്ടാക്കിയത് . പ്രിയങ്കയുമായി സിനിമകൾ ചെയ്യുന്നതിൽ നിന്നും അക്ഷയ് കുമാറിനെ ട്വിങ്കിൾ വിലക്കി. ഇപ്പോളും അക്ഷയും പ്രിയങ്കയും സംസാരിക്കാറില്ല .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

അടുത്ത ലേഖനം
Show comments