Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എത്ര നാൾ നിങ്ങൾ തമിഴ്‌നാടിനെ പറ്റിക്കും? ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്ന വിജയ്‘

‘എത്ര നാൾ നിങ്ങൾ തമിഴ്‌നാടിനെ പറ്റിക്കും? ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകുന്ന വിജയ്‘

ചിപ്പി പീലിപ്പോസ്

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (16:28 IST)
ദളപതി വിജയ്ക്ക് ഫാൻബേസ് അധികമാണ്. വിജയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി സംവിധായകൻ സാമി. ആരാധകർക്കൊപ്പം വിജയ് ഫോട്ടോയെടുത്ത് അവർക്ക് കൈ കൊടുത്ത ശേഷം അകത്ത് പോയി ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ടെന്ന് സാമി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ പറയുന്നു. 
 
ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തിലും വിജയ് നല്ലൊരു നടനാണെന്നും സാമി വീഡിയോയില്‍ പറയുന്നു. എത്ര കാലം നിങ്ങൾ തമിഴ്നാടിനേയും തമിഴ് ജനതയേയും പറ്റിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. 
 
‘നിങ്ങള്‍ ജീവിതത്തില്‍ വലിയ നടനാണ്. വര്‍ഷാവര്‍ഷം നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എന്‍ നെഞ്ചില്‍ കുടിയിറിക്കും മക്കളേ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാന്‍ തന്നെ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ഥ അഭിനയം.’
 
’50 കോടി രൂപ പ്രതിഫലം വാങ്ങാന്‍ എന്തു മേന്മയാണ് നിങ്ങള്‍ക്കുള്ളത്. 60 ദിവസം അഭിനയിക്കുന്നു, 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ള ആള്‍ ജനങ്ങളെ പറ്റിക്കുകയാണ്. എത്രനാള്‍ തമിഴ്‌നാടിനെ പറ്റിക്കും. ദയവ് ചെയ്ത സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്.’ സാമി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ശീലം നിർത്തി, അതോടെ ഞാൻ തന്നെ മാറി: ശ്രുതി ഹാസൻ !